---
title: "സംസ്ഥാനത്ത് ശക്തമായ മഴ;  കുടയത്തൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു."
english_title: "Landslide in Idukki Kodayathur: One Woman Killed, 2 Rescued"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375858/idukki-kodayathur-landslide-one-dead-sumanthi`"
published_at: "2026-08-01T08:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6d5abccf970_images_(1).jpeg"
keywords: ["Idukki", "Kodayathur", "Landslide", "Rain", "NDRF", "Kerala Rain"]
---

# സംസ്ഥാനത്ത് ശക്തമായ മഴ;  കുടയത്തൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു.

> **Lead Summary:** **ഇടുക്കി**: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനിടെ കുടയത്തൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു. പുലർച്ചെ 2 മണിയോടെ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.

## Article Content

**ഇടുക്കി**: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനിടെ കുടയത്തൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു. പുലർച്ചെ 2 മണിയോടെ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.

വീടിനുള്ളിൽ ഉണ്ടായിരുന്ന സുമതി മണ്ണിനടിയിൽ കുടുങ്ങി. എൻഡിആർഎഫ് സംഘം നടത്തിയ തെരച്ചിലിൽ സുമതിയുടെ മൃതദേഹം കണ്ടെത്തി.

വീട്ടിൽ മൂന്ന് പേരുണ്ടായിരുന്നു. സുമതിയുടെ ഭർത്താവ് രവിയെയും മകനെയും നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് രക്ഷപ്പെടുത്തി. ഇവർക്ക് ഗുരുതര പരിക്കുകളില്ല.

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ ജാഗ്രതാ നിർദേശം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375858/idukki-kodayathur-landslide-one-dead-sumanthi`)